Skip to main content

നവകേരള സദസ്സ്: മഞ്ചേരി മുനിസിപ്പല്‍തല സംഘാടക സമിതി രൂപീകരിച്ചു

നവകേരള നിര്‍മിതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ മഞ്ചേരി മുനിസിപ്പല്‍തല സംഘാടകസമിതി രൂപീകരണ യോഗം മഞ്ചേരി നഗരസഭാ ടൗണ്‍ഹാളില്‍ മുന്‍ മന്ത്രി ടി.കെ ഹംസ ഉദ്ഘാടനം ചെയ്തു. അസൈന്‍ കാരാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി എച്ച്. സിമി സ്വാഗതം പറഞ്ഞു. മണ്ഡലംതല സംഘാടകസമിതി ജനറല്‍ കണ്‍വീനറും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ മുഹമ്മദ് മുനീര്‍ പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അബ്ദുല്‍ അസീസ്, നഗരസഭാ റവന്യൂ ഓഫീസര്‍ പ്രതീപ്, കൗണ്‍സിലര്‍ സാജിദ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് സൂപ്രവൈസര്‍ നുജൂം നന്ദി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. മുനിസിപ്പല്‍തല സംഘാടകസമിതി ചെയര്‍മാനായി അസൈന്‍ കാരാട്ടിനെയും കണ്‍വീനറായി നഗരസഭാ സെക്രട്ടറി എച്ച്. സിമിയെയും തെരഞ്ഞെടുത്തു. നവംബര്‍ ആറിനുള്ളില്‍ മുഴുവന്‍ വാര്‍ഡുകളിലും വാര്‍ഡുതല സംഘാടകസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. നവംബര്‍ 29ന് ഉച്ചക്ക് മൂന്നുമണിക്ക് മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍വച്ചാണ് മണ്ഡലംതല നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.

date