Skip to main content

ജില്ലാ കേരളോത്സവം സംഘാടകസമിതി ഓഫീസ് തുറന്നു

നവംബര്‍ 10, 11, 12 തീയതികളില്‍ പിലാത്തറ കോപ്പറേറ്റീവ് കോളേജില്‍ നടക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പിലാത്തറയില്‍ തുറന്നു.
എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗങ്ങളായ സി പി ഷിജു, എസ് കെ ആബിദ, സംഘാടക സമിതി ഭാരവാഹികളായ എം വി രാജീവന്‍, ടി വി ഉണ്ണികൃഷ്ണന്‍, എം വി രവി, മാധവന്‍, എം സജേഷ്, പി വി ശിവശങ്കരന്‍, കെ പ്രസീത എന്നിവര്‍ സംസാരിച്ചു.

date