Skip to main content

നവകേരള സദസ്സ്: ധര്‍മ്മടം മണ്ഡലം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 29ന്

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ധര്‍മ്മടം മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 29 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് നിയമസഭ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിക്കും. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുക. ധര്‍മടം മണ്ഡലം നവകേരള സദസ്സ് നവംബര്‍ 21ന് ഉച്ചക്ക് 3.30ന് പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍ പരിസരത്ത് നടക്കും.
 

date