Skip to main content

കണ്ണൂര്‍ വിവരസഞ്ചയിക: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

 

ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തും സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പും സംയുക്തമായി നടത്തുന്ന കണ്ണൂര്‍ വിവരസഞ്ചയികയുടെ ജില്ലാതല പരിശീലനം നടന്നു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. സര്‍വേയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു.   തദ്ദേശ സ്വയംഭരണ രംഗത്ത് കണ്ണൂര്‍ ജില്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
48 തദ്ദേശ സ്ഥാപനങ്ങളാണ് വിവര സഞ്ചയിക തയ്യാറാക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ ഡാറ്റാബേസാണ് തയ്യാറാക്കുക. സര്‍വേക്കായി ഓരോ വാര്‍ഡിലും ഓരോ എന്യൂമറേറ്ററെ നിയോഗിക്കും. വിവര സഞ്ചയികയുമായി ബന്ധപ്പെട്ട മൊബൈല്‍, വെബ് ആപ്ലിക്കേഷനുകളും തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പ്രാദേശിക പദ്ധതി ആസൂത്രണത്തില്‍ സ്ഥിതി വിവരക്കണക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്ക്  വകുപ്പ് ഡയറക്ടര്‍ ബി ശ്രീകുമാര്‍ ഓൺലൈനായി ക്ലാസെടുത്തു.

സര്‍വേ ചോദ്യാവലിയുടെ വിശദീകരണം ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി പ്രേമരാജന്‍, ഭാവിപരിപാടികളെക്കുറിച്ച് റിസര്‍ച്ച് ഓഫീസര്‍ പി ഇ ശ്രീഷ്മ, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു. ബയേഷ്യന്‍ വേയ്‌സ് എല്‍ എല്‍ പി സി ഇ ഒ രാജേഷ് പിള്ള മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി, പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയേത്ത് , ആസൂത്രണ സമിതി വൈസ്‌ചെയര്‍മാന്‍ ടി ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ കെ വി മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍, സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് സൂപ്പര്‍വൈസര്‍മാര്‍, മാസ്റ്റര്‍ ട്രെയിനര്‍മാര്‍, ബ്ലോക്ക്പഞ്ചായത്തിലെ എക്സ്റ്റൻഷൻ ഓഫീസർമാർ (പ്ലാനിംഗ്& മോണിറ്ററിംഗ് ) തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു

date