Skip to main content

നവകേരള സദസ്സ്: കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച

നവംബര്‍ 20 ന് നടക്കുന്ന കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 28 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിക്കും. എരിപുരം പബ്ലിക് ലൈബ്രറിയിലാണ് സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തിക്കുക.
നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 20 ന് ഉച്ചക്ക് രണ്ട് മണിക്ക് മാടായിപ്പാറ പാളയം ഗ്രൗണ്ടിലാണ് നടക്കുക. നവകേരള സദസിന്റെ ഭാഗമായി  മണ്ഡലത്തിലെ എല്ലാ  ഗ്രന്ഥാലയങ്ങളിലും നവംബര്‍ 1ന് അക്ഷര ദീപം തെളിയിക്കും. വീട്ടുമുറ്റ സദസ്സുകള്‍, കുടുംബശ്രീകളുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണ ക്യാമ്പയിനുകള്‍ തുടങ്ങിയവയും ആരംഭിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഇരിക്കൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 28 ന് 1.45ന് ശ്രീകണ്ഠപുരം ബസ്റ്റാന്റ് പരിസരത്ത് ജോണ്‍ ബ്രിട്ടാസ് എം പി നിര്‍വഹിക്കും. ചെയര്‍മാന്‍ റവ. ഫാദര്‍ ജോസഫ് കാവനാടിയില്‍ അധ്യക്ഷത വഹിക്കും. നവംബര്‍ 20ന് വൈകിട്ട് അഞ്ച് മണിക്കാണ് നവകേരള സദസ്സ് നടക്കുക.
 

date