Skip to main content

നവകേരള സദസ്സ്:  ധര്‍മ്മടം മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്സ് മത്സരം

 

നവംബര്‍ 21ന് നടക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഉച്ചക്ക് 1.30ന് സ്‌കൂള്‍ തല ക്വിസ് മത്സരങ്ങള്‍ നടക്കും. മത്സരങ്ങള്‍ക്ക് ആവശ്യമായ ചോദ്യപേപ്പര്‍ അന്നേദിവസം ഉച്ചയ്ക്ക് 12 മണിക്ക് സ്‌കൂളുകള്‍ക്ക് ഇമെയിലില്‍ അയക്കും. എല്‍ പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികളെ മണ്ഡല തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. സ്‌കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികള്‍ ടീമായാണ് മണ്ഡലതല മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മണ്ഡലതല നവകേരള ക്വിസ്  ചാല ഗവ.   ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

date