Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ ഗസറ്റഡ് ഓഫീസറോ ഗവ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. 2024 ജനുവരി മുതല്‍ പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുന്നതിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സര്‍ട്ടഫിക്കറ്റ് നല്‍കാം. സാന്ത്വന ധനസഹായം ലഭിക്കുന്ന 60 വയസിന് താഴെയുള്ള സ്ത്രീകള്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2546873

 

date