Skip to main content

മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന ക്യാമ്പിലെ കര്‍ഷകര്‍ക്ക സൗജന്യമായി നല്കിയത് 915 കിലോ കാലിത്തീറ്റ

 

 

 ദുരിതാശ്വാസ ക്യാമ്പില്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗസംരക്ഷണ വകുപ്പിന്റെ സൗജന്യ കലിത്തീറ്റ

മഴക്കെടുതിയില്‍ ജീവന്‍ രക്ഷിക്കാന്‍ ക്യാമ്പുകളിലെത്തിയ കര്‍ഷകര്‍ക്ക് തങ്ങളുടെ കന്നുകാലികളുടെ സംരക്ഷണവും ഭക്ഷണവും ഏറെ ആവലാതിക്കിടയാക്കിയിരുന്നു. ക്യാമ്പുകളിലെത്തിയിട്ടും പലരും കന്നുകാലികള്‍ക്ക് പുല്ലുചെത്താനും തീറ്റ നല്കുവാനുമായി പകല്‍ വീടുകളില്‍ പോയിരുന്നു.എന്നാല്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കന്നുകാലികള്‍ക്ക് തീറ്റയുണ്ടാക്കല്‍ വളരെ ദുര്‍ഘടമായിരുന്നു.ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗ സംരക്ഷണ വകുപ്പ് കാലിത്തീറ്റയുമായി ക്യാമ്പിലെത്തിയത്.കട്ടപ്പനയിലെ ക്യാമ്പില്‍ കഴിയുന്ന കന്നുകാലി വളര്‍ത്തലുള്ള 26 കുടുംബങ്ങള്‍ക്കായി 915 കിലോ കാലിത്തീറ്റയാണ് സൗജന്യമായി നല്കിയത്.കട്ടപ്പന റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍, കട്ടപ്പന വെറ്ററിനറി പോളിക്ലിനിക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കൃത്യമായി രേഖകള്‍ പരിശോധിച്ച് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തത്.

date