Skip to main content

ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

പാലക്കാട് ഗവ വിക്ടോറിയ കോളെജ് രസതന്ത്ര വിഭാഗം ഐ.ക്യു.എസിയുമായി ചേര്‍ന്ന് 'രസതന്ത്ര വിഷയ നവീകരണം-സമകാലിക ഗവേഷണത്തിലൂടെ' എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഐസര്‍ കൊല്‍ക്കത്തയിലെ ഡോ. രതീഷ് കെ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. എസ്.എല്‍ സിന്ധു അധ്യക്ഷയായി. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഡോ. പി. സച്ചിദാനന്ദന്‍, പാലക്കാട് ഐ.ഐ.ടിയിലെ ഡോ. എ. പദ്മേഷ് എന്നിവര്‍ ഓര്‍ഗാനിക് ഇലക്ട്രോണിക്സ് ഫോറന്‍സിക് സയന്‍സ്, കമ്പ്യൂട്ടേഷണല്‍ കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ഒല്ലൂര്‍ ഗവ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. പി.ആര്‍ ജോണ്‍, ഡോ. വി. ശാന്തി, ഡോ. റീന മേരി, ഡോ. അമ്പിളി കൃഷ്ണന്‍, ഡോ. എ.ആര്‍ രമേഷ്, ഡോ. സി.പി രശ്മി പ്രസംഗിച്ചു. വിവിധ കോളെജുകളിലെ രസതന്ത്ര അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

date