Skip to main content

ക്ഷേമനിധി കുടിശ്ശിക അടക്കണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമവും മോട്ടോര്‍ വാഹന നികുതി നിയമവും അനുസരിച്ച് എല്ലാ വാണിജ്യ വാഹന ഉടമകളും വാഹനനികുതി അടക്കുന്നതിന് മുന്‍പ് ക്ഷേമനിധി വിഹിതം അടക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അല്ലാത്തപക്ഷം പലിശ സഹിതം ക്ഷേമനിധി കുടിശ്ശിക അടക്കേണ്ടി വരും. കുടിശ്ശിക ഉള്ളവര്‍ക്ക് ബോര്‍ഡ് ഇ-പേയ്മെന്റ് പോര്‍ട്ടല്‍ മുഖേന അക്ഷയ, സി.എസ്.സി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ നേരിട്ട് ജില്ലാ ഓഫീസുകള്‍ മുഖേന കാര്‍ഡ് സൈ്വപ്പ് വഴിയോ കുടിശ്ശിക അടക്കാം. ക്ഷേമനിധി വിഹിതം അടക്കേണ്ടതില്ലെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ശ്രദ്ധിക്കാതെ ഉടമ/തൊഴിലാളികള്‍ ക്ഷേമനിധി വിഹിതം കൃത്യമായി അടക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0491-2547437

date