Skip to main content

എഴുത്ത് പരീക്ഷ നവംബര്‍ അഞ്ചിന്

ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള എഴുത്തു പരീക്ഷ നവംബര്‍ അഞ്ചിന് പാലക്കാട് ബിഗ് ബസാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ പത്തിനകം പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. വൈകി വരുന്നവരെ യാതൊരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2504695
 

date