Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ മൂന്നിന്

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ 2023 മാര്‍ച്ചില്‍ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി എത്തിയവരുടെ സര്‍ട്ടിഫിക്കറ്റ് നവംബര്‍ മൂന്നിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വച്ച് വിതരണം നടത്തും. കെ-ടെറ്റ് ഹാള്‍ടിക്കറ്റുമായി എത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റ് പരിശോധന കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും വേഗം വാങ്ങണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date