Skip to main content

സൗജന്യ ഹ്രസ്വകാല കോഴ്സിന് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അയലൂരില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സര്‍ട്ടിഫൈഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിങ് അസിസ്റ്റന്റ് എന്ന സൗജന്യ ഹ്രസ്വകാല കോഴ്സിലേക്ക് എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹരായ ഇ.ഡബ്ല്യൂ.എസ് വിഭാഗം വനിതകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ പത്താംതരം പാസായവരോ എട്ടാംതരം പാസായശേഷം വിദ്യാഭ്യാസം തുടരുന്നവരോ എട്ടാംതരം പാസായശേഷം പ്രസ്തുത മേഖലയില്‍ രണ്ട് വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ എട്ടാംതരം പാസായ ശേഷം പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവരോ എന്‍.എസ്.ക്യു.എഫ് ലെവല്‍ രണ്ടിന് ശേഷം പ്രസ്തുത മേഖലയില്‍ തൊഴില്‍ പരിചയമുള്ളവരോ ആയിരിക്കണം. നവംബര്‍ നാല് വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005029,9495069307, 7025336495.

date