Skip to main content

പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശന നടപടി, പരാതികള്‍ വിളിച്ചറിയിക്കാം

 

 

പൂഴ്ത്തിവയ്പ്പുകാര്‍ക്കും അമിതവില ഈടാക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു. റോഡുകള്‍ ഏറെക്കുറെ സഞ്ചാരയോഗ്യമായതിനാല്‍ ഇപ്പോള്‍ കടകളില്‍ അവശ്യസാധനങ്ങള്‍ യഥേഷ്ടം ലഭ്യമാണ്. എന്നിട്ടും ചില വ്യാപാരികള്‍ അമിതവില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കും. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയും ജില്ലയില്‍ ആവശ്യത്തിന് ലഭ്യമാണ്. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഈ സാഹചര്യത്തില്‍ അമിത വില ഈടാക്കുന്നതോ പൂഴ്ത്തിവയ്ക്കുന്നതോ ശ്രദ്ധയില്‍പെട്ടാല്‍ ഇനി പറയുന്ന നമ്പരില്‍ വിളിച്ചറിയിക്കാം. തൊടുപുഴ 9188527363, ദേവികുളം 9188527367, ഇടുക്കി 9188527364, ഉടുമ്പന്‍ചോല 9188527366, പീരുമേട് 9188527365. 

date