Skip to main content
വെള്ളത്തൂവല്‍ മെഡിക്കല്‍ ഓഫീസര്‍ ജോണ്‍മാത്യൂവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം

ക്യാമ്പുകളില്‍ സജ്ജീവമായി മെഡിക്കല്‍ സംഘം

 

 

വെള്ളത്തൂവല്‍ പഞ്ചായത്തിനു കീഴിലെ പതിനാറു ക്യാമ്പുകളില്‍ മികച്ച സേവനങ്ങള്‍ എത്തിച്ച് മെഡിക്കല്‍ സംഘം. മെഡിക്കല്‍ ഓഫീസര്‍ ജോണ്‍മാത്യൂവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പുകളില്‍ പരിശോധനകള്‍ നടത്തിവരുന്നത്. ഇതുവരെ 790 പേരുടെ ആരോഗ്യനില മെഡിക്കല്‍ സംഘം ക്യാമ്പിലെത്തി പരിശോധിച്ചു. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നുകള്‍ ക്യാമ്പുകളില്‍ വിതരണം നടത്തി.  ക്യാമ്പുകളില്‍ നിന്നും മടങ്ങി പോയവര്‍ക്കും പതിനഞ്ചു ദിവസത്തേക്കുള്ള വിവിധ രോഗങ്ങള്‍ക്കുള്ള  പ്രതിരോധമരുന്നുകളും വിതരണം ചെയ്തു.മഴമാറിയ സാഹചര്യത്തില്‍ പകര്‍ച്ചപനി,എലിപനി, മഞ്ഞപിത്തം, ടൈഫോയ്ഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വരുന്നതിനുള്ള സാഹചര്യം കൂടുതലാണെന്നും രോഗങ്ങള്‍ വരാതിരിക്കുന്നതിനുള്ള മുന്‍ കരുതലുകളെക്കുറിച്ചും ആരോഗ്യവിഭാഗം ജീവനക്കാര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.എലിപനി, മഞ്ഞപിത്തം, വയറിളക്കം എന്നീ രോഗങ്ങള്‍ വരുന്നതിനാണ് നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യത, പനി, തലവേദന, കണ്ണിനുണ്ടാകുന്ന ചുവപ്പ് നിറം വിശപ്പില്ലയ്മ,തലയുടെ പിന്‍വശത്തെ വേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ള ആളുകള്‍ സ്വയം ചികിത്സ ഒഴിവാക്കുക,തണുത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക, വെള്ളം തിളപ്പിച്ചാറിയശേഷം ഉപയോഗിക്കുക, വളംകടിയേറ്റ് കാലുകളില്‍ മുറിവേല്‍ക്കുകയും തുടര്‍ന്ന് പനിയുണ്ടാകുകയും ചെയ്താല്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ ചികിത്സ തേടുക, തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കി. ക്യാമ്പില്‍ നിന്നും മടങ്ങുന്നവര്‍ക്ക് ഡോക്‌സി സൈക്ലിന്‍ മരുന്നുകളും വിതരണം ചെയ്തു. എലിപനിക്കുള്ള പ്രതിരോധമെന്ന നിലയിലാണ് ഡോക്‌സി സൈക്ലിന്‍ നല്‍കുന്നത്. വരും ദിവസങ്ങളില്‍ വെള്ളത്തൂവല്‍ പി എച്ച്  സി യുടെ നേതൃത്വത്തില്‍  വീടുകളില്‍ നേരിട്ടെത്തി  ആരോഗ്യക്യാമ്പയിന്‍ നടത്തും. വീടുകളിലെ ജലവിതരണസംവിധാനങ്ങള്‍ ശുചീകരിക്കുന്നതിനായി മാസ് സൂപ്പര്‍ ക്ലോറിയെന്റേഷന്‍ നടത്താനുമാണ് പി എച്ച് സി യുടെ തീരുമാനം.

 

 

date