Skip to main content
ലോക്‌സഭ തിരഞ്ഞെടുപ്പ്: മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ്: മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു

ആലപ്പുഴ: 2024ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു. ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍, അഡീഷണല്‍ സി.ഇ.ഒ. പി. കൃഷ്ണദാസന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. നിയോജക മണ്ഡലങ്ങളിലെ ആര്‍.ഒ./എ.ആര്‍.ഒ.മാരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. 

നിയോക മണ്ഡലം സംബന്ധിച്ച വിവരങ്ങള്‍, പോളിംഗ് ബൂത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ ചോദിച്ചറിഞ്ഞു. വോട്ടിംഗ് യന്ത്രം, വിവി പാറ്റ് എന്നിവയുടെ ആദ്യ ഘട്ട പരിശോധന (എഫ്.എല്‍.സി.) സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ബി. കവിത, സെക്ഷന്‍ ഓഫീസര്‍ ആര്‍.വി. ശിവലാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date