Skip to main content

അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

അഴിമതി നിവാരണത്തിന്റെ ഭാഗമായി കളക്ടറേറ്റിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. രണ്ട് പരാതികൾ ലഭിച്ചു.
എ.ഡി.എം എൻ.എം മെഹറലി, സാമൂഹ്യ പ്രവർത്തക ഗൗരി ടീച്ചർ, റിട്ട. ജഡജ് നാരായണ മേനോൻ, ഹുസൂർ ശിരസ്തദാർ കെ. അലി എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചത്. പരാതികൾ അതത് വകുപ്പ് മേധാവികൾക്ക് കൈമാറി. കുന്നുമ്മൽ ടൗണിലെ ട്രാഫിക് അയലന്റിൽ ബാനറുകളും തോരണങ്ങളും സ്ഥാപിക്കുന്നത് പൂർണമായി നിരോധിക്കുന്നതിന് ലഭിച്ച പരാതി എൽ.എസ്.ജി.ഡിയ്ക്ക് കൈമാറാൻ നിർദേശം നൽകി. കുഴിമണ്ണ പഞ്ചായത്തിലെ കിഴിശ്ശേരിയിലെ മത്സ്യമാർക്കറ്റിലെ മാലിന്യ ടാങ്ക് പൊട്ടി മാലിന്യം പരന്നൊഴുകുന്നുണ്ടെന്ന പരാതിയിൽ നടപടി സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ്, കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദേശം നൽകി.

date