Skip to main content
എടത്വ തിരുവല്ല ഡിവിഷനില്‍ തന്നെ; വേദിയിൽ മന്ത്രിയുടെ പ്രഖ്യാപനം

എടത്വ തിരുവല്ല ഡിവിഷനില്‍ തന്നെ; വേദിയിൽ മന്ത്രിയുടെ പ്രഖ്യാപനം

 ആലപ്പുഴ: കേരള വാട്ടര്‍ അതോറിറ്റിയുടെ എടത്വ സബ് ഡിവിഷന്‍ തിരുവല്ല ഡിവിഷന്റെ ഭാഗമായി തന്നെ നിലനിര്‍ത്താന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിര്‍ദേശം. 

കായംകുളത്ത് അനുവദിച്ച കേരള വാട്ടര്‍ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ തിരുവല്ല ഡിവിഷന്റെ ഭാഗമാണ് എടത്വ.

പുതുതായി ആരംഭിക്കുന്ന കായംകുളത്തേക്ക് എടത്വ മാറ്റുന്നത് കുട്ടനാട്ടിലെ ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തിയാണ് മന്ത്രി എടത്വയെ തിരുവല്ല ഡിവിഷനില്‍ തന്നെ നിലനിര്‍ത്താന്‍ നിര്‍ദേശിച്ചത്. 

ജനങ്ങളുടെ വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യവും ഉദ്യോഗസ്ഥരുടെ ശുപാര്‍ശയും പരിഗണിച്ചാണ് നടപടി. ഇതു സംബന്ധിച്ച് വികസന സമിതി യോഗത്തിലും ആവശ്യം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ് വികസന സമിതി യോഗത്തില്‍ ഇത് അവതരിപ്പിക്കുകയും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിരുന്നു.

date