Skip to main content

മത്സ്യബന്ധന യാനങ്ങളില്‍ ശുദ്ധജലടാങ്ക് സ്ഥാപിക്കുന്ന പദ്ധതി

ആലപ്പുഴ: മത്സ്യബന്ധനത്തില്‍ സജീവമായി ഏര്‍പ്പെടുന്നതും നിയമപരമായി രജിസ്‌ട്രേഷന്‍ /ലൈസന്‍സുള്ളതുമായ ട്രോളറുകളോ മറ്റ് യന്ത്രവത്കൃത യാനങ്ങളോ സ്വന്തമായുളള കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശുദ്ധജലടാങ്ക് സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് മുന്‍ഗണന. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക്ക് ഐ.ഡി. കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി വിഹിതം അടച്ച രസീത് എന്നിവ സഹിതം അപേക്ഷിക്കണം. യൂണിറ്റ് കോസ്റ്റിന്റെ 50 ശതമാനം സബ്സിഡിയായി ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും മത്സ്യഭവനുമായി ബന്ധപ്പെടണം. നവംബര്‍ ഏഴു വരെ അപേക്ഷിക്കാം.
 

date