Skip to main content
കേരളപ്പിറവി: ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ല കളക്ടർ 

കേരളപ്പിറവി: ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ല കളക്ടർ 

ആലപ്പുഴ: കേരളപ്പിറവി ദിനത്തിൽ കളക്ടറേറ്റിലെ ജീവനക്കാർക്ക് സർക്കാർ നിർദ്ദേശ പ്രകാരമുള്ള ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ. കേരളപ്പിറവി ദിന സന്ദേശവും കളക്ടർ നൽകി. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഭാഷയാണ് മലയാളമെന്നും വൈകാരികതയ്ക്കനുസരിച്ച് മലയാള ഭാഷയിൽ വാക്കുകൾക്ക് വികാരത്തെ വെളിപ്പെടുത്താൻ കഴിയുമെന്നും കളക്ടർ പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ  എ.ഡി.എം. എസ്. സന്തോഷ്‌കുമാർ,ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്,  ഡെപ്യൂട്ടി കളക്ടർ എച്ച്. രൂപേഷ്, ഹുസൂർ ശിരസ്തദാർ രമ്യ എസ്. നമ്പൂതിരി, വിവിധ വകുപ്പുതല മേധാവികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കേരളപ്പിറവിയോടനുബന്ധിച്ച് ജീവനക്കാരുടെ വിവിധ കലാപരിപാടികളും നടത്തി.

date