Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും 

ആലപ്പുഴ: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തീരോന്നതി പ്രോജക്ടിന്റെ ഭാഗമായി നീര്‍ക്കുന്നം തീരദേശം എല്‍ പി എസില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. എച്ച്. സലാം എം.എല്‍.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അധ്യക്ഷത വഹിക്കും. വണ്ടാനം മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലെ  ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനറല്‍ മെഡിസന്‍, ത്വക്ക് രോഗം, നേത്രരോഗം, ഇ-എന്‍.ടി., അസ്ഥിരോഗം, ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ പരിശോധന ഉണ്ടായിരിക്കും.  തൊഴില്‍ തീരവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികളുടെ രജിസ്ട്രേഷനുള്ള സൗകര്യവും ക്യാമ്പില്‍ ലഭിക്കും. 

date