Skip to main content
ആലപ്പുഴ കളക്ടറേറ്റിൽ പുതിയ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ കളക്ടറേറ്റിൽ പുതിയ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

-ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിൽ മുകളിലത്തെ നിലകളിലെ ഓഫീസുകളിൽ എത്തുന്നതിന് പ്രായമായവരും മറ്റും അനുഭവിച്ചുവന്ന ബുദ്ധിമുട്ടിന് പരിഹാരമായി. കളക്ടറേറ്റിലെ പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം എച്ച്. സലാം എംഎൽഎ നിർവഹിച്ചു. 1.8 കൊടി രൂപ ചെലവഴിച്ച് പൊതുമരാമത്തു വകുപ്പാണ് രണ്ട് ലിഫ്റ്റുകൾ നിർമിച്ചത്. 

ഭിന്നശേഷി സൗഹൃദവും ബ്രെയിലി ലിപി സിസ്റ്റത്തോടെ കാഴ്ചപരിമിതർക്ക് സഹായകമാകുന്ന രീതിയിലാണ് ലിഫ്റ്റ് പണി കഴിപ്പിച്ചിരിക്കുന്നത്.  ഒരേ സമയം  13 പേർക്ക് ലിഫ്റ്റ് ഉപയോഗിക്കാം. വയോധികർക്കും അംഗപരിമിതർക്കും ഇത് ഏറെ സഹായകരമാകും.  ചടങ്ങിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ, എഡിഎം എസ്. സന്തോഷ് കുമാർ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ എ. ആർ ഷൈനാസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ  നിഹാൽ എന്നിവർ സംസാരിച്ചു.

date