Skip to main content

സാമ്പത്തിക സെൻസസ്: ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു

ഏഴാമത് സാമ്പത്തിക സെൻസസ് ജില്ലാതല ഏകോപന സമിതി യോഗം എ.ഡി.എം എൻ.എം മെഹറലിയുടെ അധ്യക്ഷതയിൽ ചേർന്നു. സെൻസസ് റിപ്പോർട്ടിലെ അപാകതകളെക്കുറിച്ച് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ ശ്രീജയ വിശദീകരിച്ചു. റിപ്പോർട്ട് വിശദമായി അവലോകനം നടത്തി. റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി. എ.ഡി.എമ്മിന്റെ ചേമ്പറിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ഡി.എൽ.സി.സി മനേജർ സി.കെ മുജീബ്റഹ്‌മാൻ, എൻ.എസ്.ഒ അസി.ഡയറക്ടർ എം.ജെ തോമസ്, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date