Skip to main content

റേഷൻ റൈറ്റ് കാർഡ് വിതരണം

എൻ.എഫ്.എസ്.എ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അതിഥിതൊഴിലാളികൾക്ക് റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങുന്നതിനുള്ള റേഷൻ റൈറ്റ് കാർഡ് വിതരണത്തിന്റെ തിരൂരങ്ങാടി താലൂക്ക് തല ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു.എൻ ഹംസ നിർവഹിച്ചു. തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പി.പ്രമോദ് അധ്യക്ഷത വഹിച്ചു. റേഷനിങ് ഇൻസ്പെക്ടർ ഇസ്ഹാബ് പോത്തഞ്ചേരി, പി.പി അബ്ദുൾനാസർ തുടങ്ങിയവർ പങ്കെടുത്തു.

 

date