Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

കോട്ടയം: കോട്ടയം ജില്ലയിൽ പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്നവർ നവംബർ 30നകം ലൈഫ് സർട്ടിഫിക്കറ്റ് നൽകണം. ഗസറ്റഡ് ഓഫീസർ നവംബറിലെ തീയതിയിൽ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നവംബറിലെ തീയതിയിലുള്ള ജീവൻ പ്രമാണിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പാണ് നൽകേണ്ടത്.

സിവിൽ സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള ഐ-പി.ആർ.ഡി. റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ടോ ദൂതൻ മുഖേനയോ ലൈഫ് സർട്ടിഫിക്കറ്റ് നൽകാം. ദൂതൻ മുഖേന നൽകുന്ന പെൻഷണർമാർ സ്വന്തം ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി നൽകണം. വിശദവിവരത്തിന് ഫോൺ: 0481 256103

date