Skip to main content

നവകേരള സദസ്സ് :  ബഹുജന കൺവെൻഷൻ സംഘടിപ്പിച്ചു 

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംഘാടക സമതി രൂപീകരണത്തിനായി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മെഡിക്കൽ കോളേജ് സോണൽ ബഹുജന കൺവെൻഷൻ ചേർന്നു. കൺവെൻഷൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ഡോ. എസ് ജയശ്രീ ചെയർമാനായും വി പി ലിനീഷ് കുമാർ കൺവീനറായുമാണ് സംഘാടകസമിതി രൂപീകരിച്ചത്.

കുതിരവട്ടം ദേശപോഷിണി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, കൗൺസിലർമാരായ എം സി അനിൽകുമാർ, എം ബിജുലാൽ, സുജാത കൂടത്തിങ്കൽ, ഈസ്സ അഹമ്മദ്, വി സുരേഷ് കുമാർ, എൻ സി മോയിൻകുട്ടി, സെയിൽ ടാക്സ് ഓഫിസർ വി പി ലിനീഷ് കുമാർ, പിഡബ്ല്യുഡി എ ഇ പി ദിവാകരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥരായ എം കെ ദിവാകരൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു.

date