Skip to main content

നവകേരള സദസ്സ്: ബേപ്പൂർ മണ്ഡല സംഘാടകസമിതി ഓഫീസ്‌ തുറന്നു 

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ബേപ്പൂർ മണ്ഡല സംഘാടകസമിതി ഓഫീസ് മുൻ എംഎൽഎ വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ ടി രാധാഗോപി അധ്യക്ഷത വഹിച്ചു. ഫറോക്ക് ബസ് സ്റ്റാന്റിന് എതിർ വശത്തായാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുന്നത്. 

ബേപ്പൂർ മണ്ഡലതല നവകേരള സദസ്സ് നവംബർ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂർ നല്ലൂർ ഇ കെ നായനാർ സ്മാരക മിനി സ്റ്റേഡിയത്തിലാണ് നടക്കുക. ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി അനുഷ, നോഡൽ ഓഫീസർ ഹാഷിം, ഫറോക്ക് മുനിസിപ്പൽ സെക്രട്ടറി സാജു പോൾ എന്നിവർ സംസാരിച്ചു

date