Skip to main content

നവകേരള സദസ്സ്: തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി തവനൂർ മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി. സുബൈദ, ശാലിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ.ആർ. അനീഷ്, ഇ.കെ.ദിലീഷ്, എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്, പ്രവീൺ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

date