Skip to main content

ദേശീയ നവജാത ശിശു വാരാചരണം തുടങ്ങി

ദേശീയ നവജാതശിശു വാരാചരണം നവംബര്‍ 15 മുതല്‍ 21 വരെ നടക്കും. ജില്ലാ വനിതാ ശിശു ആശുപത്രിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത നിര്‍വഹിച്ചു. ജില്ലാ ടെലി മെഡിസിന്‍ നോഡല്‍ ഓഫീസര്‍ ഡോ. രാജലക്ഷ്മി അയ്യപ്പന്‍ അധ്യക്ഷയായി. ജില്ലാ നഴ്സിങ് ഓഫീസര്‍ കെ. രാധാമണി, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ഇന്‍ ചാര്‍ജ് ആല്‍ജോ ചെറിയാന്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇന്‍ ചാര്‍ജ് ബി.കെ മിനി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ ടി.എസ് സുബ്രഹ്മണ്യന്‍, ടെക്കനിക്കല്‍ അസിസ്റ്റന്റ് കെ. ഹരിപ്രകാശ് എന്നിവര്‍ സംസാരിച്ചു. പഴമ്പാലക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശിശു രോഗ വിദഗ്ധന്‍ ഡോ. എന്‍. ആനന്ദ് ക്ലാസെടുത്തു.

date