Skip to main content

റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ചേര്‍ന്നു

ജില്ലയിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ആര്‍.ടി.എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്റ്റേജ് കാര്യേജില്‍ 27 ഓളം പുതിയ പെര്‍മിറ്റുകളും 32 ഓളം വേരിയേഷന്‍ പെര്‍മിറ്റുകളും ഉള്‍പ്പെടെ 152 അജണ്ടകള്‍ യോഗത്തില്‍ പരിഗണിച്ചു. യോഗത്തില്‍ വിശകലനം ചെയ്ത അജണ്ടകളില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍.ടി.എ സെക്രട്ടറി ടി.എം ജേഴ്സണ്‍, ആര്‍.ടി.എ അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date