Skip to main content

മണക്കടവ് വിയറില്‍ 2245.94 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2023 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ 15 വരെ 2245.94 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 5004.06 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-109.70 (274), തമിഴ്‌നാട് ഷോളയാര്‍-2143.62 (5392), കേരള ഷോളയാര്‍-5101.08(5420), പറമ്പിക്കുളം-12,537.60 (17,820), തൂണക്കടവ്-489.90 (557), പെരുവാരിപ്പള്ളം-532 (620), തിരുമൂര്‍ത്തി-1222.14 (1935), ആളിയാര്‍-1097.30 (3864).
 

date