Skip to main content

മാവറ സബ് സ്റ്റേഷന്‍: അനുബന്ധ സൗകര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും: മന്ത്രി എം.ബി രാജേഷ്

കപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ മാവറയില്‍ സ്ഥാപിക്കുന്ന 110 കെ.വി സബ് സ്റ്റേഷനുള്ള വഴിക്ക് സ്ഥലം ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. വഴിക്ക് സ്ഥലം വിട്ടു നല്‍കുന്നവര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡര്‍ ഒരു മാസത്തിനകം ഇറങ്ങും. ഇതിനുശേഷം സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കും. റോഡ് നിര്‍മാണവും ആരംഭിക്കും. സബ് സ്റ്റേഷനിലേക്ക് റോഡ് നിര്‍മാണത്തിനായി എം.എല്‍.എ ഫണ്ടില്‍നിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍, വാര്‍ഡ് മെമ്പര്‍ ഹൈദരലി എന്നിവരും പങ്കെടുത്തു.

date