Skip to main content

നവകേരള സദസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ചിറ്റൂർ നിയോജകമണ്ഡലം നവകേരള സദസ് സംഘാടകസമിതി സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പോസ്റ്റോഫീസ് ജങ്ഷനിലെ ഇ.എം.എസ് ഹാളിൽ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.

ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ചിറ്റൂർ നിയോജകമണ്ഡലം സംഘാടക സമിതി കോ-ഓർഡിനേറ്റർ വി. മുരുകദാസ്, ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കവിത, ചിറ്റൂർ തഹസിൽദാർ എൻ.എൻ മുഹമ്മദ് റാഫി, വൈസ് ചെയർമാൻ ശിവകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date