Skip to main content

തരൂരില്‍ നവകേരള സദസ് നിയോജകമണ്ഡലം സംഘാടകസമിതി ഓഫീസ് തുറന്നു മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

നവകേരള സദസ് തരൂര്‍ നിയോജകമണ്ഡലം സംഘാടകസമിതി ഓഫീസ് തുറന്നു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ പുതുക്കിപ്പണിയുന്നതിനുള്ള സന്ദേശം നല്‍കുന്നതാണ് നവകേരള സദസെന്ന് മന്ത്രി പറഞ്ഞു. കേരളം നാളെ എങ്ങനെയാവണം എന്നതിനെക്കുറിച്ച് ധാരണ ഉണ്ടാക്കുന്നതിനും പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതിനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി.
പി.പി സുമോദ് എം.എല്‍.എ ചെയര്‍മാനായും ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ മുരളി മോഹന്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടകസമിതിയാണ് തരൂരില്‍ പ്രവര്‍ത്തിക്കുന്നത്. നവകേരള സദസിനെ സ്വീകരിക്കാന്‍ തരൂരില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ മൂന്നിന് വൈകിട്ട് ആറിന് വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്‍ഡിലാണ് തരൂരില്‍ നവകേരള സദസ് സംഘടിപ്പിക്കുന്നത്.
എം.എല്‍.എ ഓഫീസാണ് സംഘാടക സമിതി ഓഫീസായി പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ കേരള റൈസ് പാര്‍ക്ക് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ സി.കെ രാജേന്ദ്രന്‍, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.എം ശശി, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ടി. കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date