Skip to main content

നവകേരള സദസ്: സെല്‍ഫി വീഡിയോ മത്സരം എന്‍ട്രികള്‍ 22 വരെ

ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പാലക്കാട് ജില്ലയില്‍ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി സെല്‍ഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഭാവികേരളം എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടുമിനിട്ടില്‍ അധികരിക്കാത്ത സെല്‍ഫി വീഡിയോ ആണ് അയയ്‌ക്കേണ്ടത്. മികച്ച ആശയങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യ മൂന്ന് വീഡിയോകള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനം നല്‍കും. വീഡിയോകള്‍ നവംബര്‍ 22 വൈകിട്ട് അഞ്ചിനകം 9446317767 എന്ന വാട്‌സ്ആപ് നമ്പറില്‍ ലഭിക്കണം. പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയും രേഖപ്പെടുത്തണം. ഒരു മത്സരാര്‍ത്ഥി ഒരു വീഡിയോ മാത്രമേ അയയ്ക്കാവൂ.

ഡിസംബര്‍ ഒന്നിന് തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ രണ്ടിന് പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്‍ക്കാട് നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ മൂന്നിന് ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ നിയോജകമണ്ഡലങ്ങളിലുമാണ് നവകേരള സദസ് നടക്കുക.

date