Skip to main content

അതിജീവിതര്‍ക്ക് വിശ്വാസ് ഇന്ത്യ വി എന്‍ രാജന്‍ വിക്ള്‍റ്റിമോളജി പുരസ്‌കാരം

കുറ്റകൃത്യങ്ങളിലെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസ് ഇന്ത്യ വി. എന്‍. രാജന്‍ വിസിറ്റിമോളജി പുരസ്‌കാരത്തിന് നാമനിര്‌ദേശങ്ങള്‍ ക്ഷണിച്ചു. പീഡനങ്ങള്‍ നേരിടുകയും അതിജീവിച്ച് ജീവിതവിജയം നേടുകയും ചെയ്ത വ്യക്തികള്‍ക്കോ അത്തരത്തില്‍ പീഡനം അനുഭവിച്ചവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് പരിശ്രമിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കോ ആണ് പ്രതിവര്‍ഷം 10000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം നല്‍കുക. പൂര്‍ണവിവരം ഉള്‍പ്പെടുന്ന നാമനിര്‍ദേശങ്ങള്‍ ഡിസംബര്‍ 10ന് മുന്‍പായി സെക്രട്ടറി ജനറല്‍, വിശ്വാസ് ഇന്ത്യ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് 678001 എന്ന വിലാസത്തില്‍ അയയ്ക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9400933444.
 

date