Skip to main content

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഒഴിവ്

കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്‌ള്യു / ക്ലിനിക്കല്‍ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇന്‍ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയന്‍സസില്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാരിതര ഹെല്‍ത്ത് പ്രൊജക്റ്റ് / പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25 - 45.
ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 8281999061.

date