Skip to main content

റെക്കോർഡ് ഓഫീസ് പ്രതിനിധികളുടെ ക്യാമ്പ് 23ന്

മദ്രാസ് റെജിമെന്റ് നിന്നും റെക്കോർഡ് ഓഫീസ് പ്രതിനിധികൾ നവംബർ 23 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ്, ജൈനിമേട്, പാലക്കാട് ഓഫീസിൽ രാവിലെ 10 മുതൽ ക്യാമ്പ് ചെയ്യും. റെക്കോർഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരം ആവശ്യമുള്ള വിമുക്തഭടന്മാരും അവരുടെ ആശ്രിതരും അന്നേദിവസം ആവശ്യമായ രേഖകളുമായി റെക്കോർഡ് ഓഫീസ് പ്രതിനിധികളെ ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എക്സ് സുബൈദാർ(ഹോണററി ക്യാപ്റ്റൻ) എ. രാമചന്ദ്രനുമായി 8848155898 -ൽ ബന്ധപ്പെടാം.

date