Skip to main content

സിവില്‍ സര്‍വീസ് കായികമേള സെലക്ഷന്‍ ട്രയല്‍സ് 25 മുതല്‍

ദേശീയ സിവില്‍ സര്‍വീസ് മല്‍സരങ്ങളില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമുകളെ തിരഞ്ഞടുക്കുന്നതിനുളള സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 25 മുതല്‍ ഡിസംബര്‍ 16 വരെ വിവിധ ജില്ലകളില്‍ നടക്കും. ക്രിക്കറ്റ് സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 25 ന് തിരുവന്തപുരത്തും ഫുട്ബോള്‍ സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 1 ന് മലപ്പുറത്തും നീന്തല്‍, പവര്‍ലിഫ്റ്റിംഗ് ഡിസംബര്‍ 2 ന് ആലപ്പുഴയിലും വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ എന്നിവയുടെ സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 5 മുതല്‍ 7 വരെ കോട്ടയത്തും അത്ലറ്റിക്സ്, കാരംസ്, ചെസ്സ്, ടേബിള്‍ ടെന്നീസ് എന്നിവയുടെ സെലക്ഷന്‍ ട്രയല്‍സ് ഡിസംബര്‍ 8 മുതല്‍ 12 വരെ തിരുവനന്തപുരത്തും വെയ്റ്റ്ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, ഷട്ടില്‍ ബാഡ്മിന്റണ്‍ എന്നീ ഇനങ്ങളുടേത് ഡിസംബര്‍ 14 മുതല്‍ 16 വരെ ത്യശ്ശൂരില്‍ വച്ചും നടക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിന് 100 രൂപ രജിട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. ജില്ലയില്‍ നിന്നും സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഒറിജിനല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സെന്ററുകളില്‍ അതത് തീയതികളില്‍ ഹാജരാകണം. യോഗ്യത ഫോം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ലഭ്യമാ

date