Skip to main content

റവന്യൂ ജില്ലാ കലോത്സവം: ലോഗോ ക്ഷണിച്ചു

ഡിസംബര്‍ ആറ് മുതല്‍ ഒന്‍പത് വരെ പാലക്കാട് നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്നും ലോഗോ ക്ഷണിച്ചു. ലോഗോ ജെ.പെഗ് ഫോര്‍മാറ്റില്‍ നവംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ddepkd@gmail.com ല്‍ അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് സമാപന സമ്മേളനത്തില്‍ പാരിതോഷികം നല്‍കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 6282589260

date