Skip to main content

നവകേരള സദസ്സ്: സാഹിത്യ രചന മത്സരങ്ങൾ സംഘടിപ്പിച്ചു

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാർത്ഥം  ബേപ്പൂർ നിയോജകമണ്ഡലത്തിൽ സാഹിത്യ രചന മത്സരങ്ങൾ സംഘടിപ്പിച്ചു. രാമനാട്ടുകര ഗവ. യുപി സ്കൂളിൽ നടന്ന സാഹിത്യ കേരളം പരിപാടി പ്രശസ്ത ബാല സാഹിത്യകാരനും ഗ്രന്ഥകർത്താവുമായ ഡോ. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വി കെ ദിലീപ് അധ്യക്ഷ വഹിച്ചു. 

എൽപി, യുപി, ഹൈസ്കൂൾ, പൊതുജന വിഭാഗത്തിലായി ചിത്രരചന, ജലച്ചായം, കഥ, കവിത, ഉപന്യാസം എന്നിവയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ഓളം കുട്ടികളാണ് രചന മത്സരങ്ങളിൽ പങ്കെടുത്തു.

ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ, നോഡൽ ഓഫീസർ ഹാഷിം വി കെ, ഷഫീഖ്. കെ, കെ പി അജയൻ, ലിനീഷ്. കെ നന്ദി എന്നിവർ സംസാരിച്ചു.

date