Skip to main content

ശാസ്ത്രീയ പശുപരിപാലനം പരിശീലനം

കോട്ടയം: ക്ഷീരപരിശീലന കേന്ദ്രത്തിൽ നവംബർ 27 മുതൽ ഡിസംബർ ഒന്ന് വരെയുള്ള തീയതികളിൽ ശാസ്ത്രീയ പശുപരിശീലനം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. അഞ്ചു ദിവസത്തെ പരിശീലനമാണ്. താത്പര്യമുള്ളവർ നവംബർ 27ന് രാവിലെ 10 ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരപരിശീലന കേന്ദ്രത്തിലെത്തി രജിസ്‌ട്രേഷൻ നടത്തണം. 20 രൂപയാണ്  രജിസ്‌ട്രേഷൻ ഫീസ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. ഫോൺ: 0481 2302223

 

date