Skip to main content
നവകേരള സദസ്സ്: അരൂരിൽ വ്യവസായ സംരംഭകരുടെ യോഗം ചേർന്നു

നവകേരള സദസ്സ്: അരൂരിൽ വ്യവസായ സംരംഭകരുടെ യോഗം ചേർന്നു

ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി അരൂർ മണ്ഡലത്തിൽ വ്യവസായ സംരംഭകരുടെ യോഗം ചേർന്നു. പള്ളിപ്പുറം കെഎസ്ഐഡിസി വ്യവസായ പാർക്കിൽ ചേർന്ന യോഗത്തിൽ 15 വ്യവസായ സംരംഭകർ പങ്കെടുത്തു. 

ദലീമ ജോജോ എംഎൽഎ, പിന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ  കെ. പ്രസാദ്, ജനറല്‍ കണ്‍വീനറായ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്‌ ശിവകുമാര്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date