Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

 

ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടി ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ക്ലാസ് നടത്തുന്നതിന് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടിയ ബിബിഎ/എംബിഎ ബിരുദം അല്ലെങ്കില്‍ സോഷേ്യാളജി/സോഷ്യല്‍ വെല്‍ഫെയര്‍ / എക്കണോമിക്‌സ് എന്നിവയിലുള്ള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും   അല്ലെങ്കില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഒരു വിഷയമായി പഠിച്ചിട്ടുള്ള ഡിഗ്രി/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഒരു വിഷയമായി പഠിക്കുകയും പ്ലസ്ടു/ഡിപ്ലോമ ലെവലിലുള്ള കംപ്യൂട്ടര്‍ പരിജ്ഞാനവും   നിര്‍ബന്ധമാണ്. താത്പര്യമുള്ളവര്‍ ഈ മാസം 14ന് രാവിലെ 10ന് ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0468 2258710.                                              (പിഎന്‍പി 2700/18)

date