Skip to main content

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസ് ഞായറാഴ്ച (26)പ്രവര്‍ത്തിക്കും

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരില്‍ അംശദായം അടയ്ക്കുന്നതില്‍ രണ്ടുവര്‍ഷത്തില്‍  കൂടുതല്‍ കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശിക അടയ്ക്കാനുളള അവസാന ദിവസം ഞായറാഴ്ച(26) ആയതിനാല്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ഓഫീസ് അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കും. ഇനിയും കുടിശിക അടയ്ക്കാനുളള അംഗങ്ങള്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഫീസില്‍ നേരിട്ട് എത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
   (പിഎന്‍പി 3831/23)

date