Skip to main content

പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ഡിസംബറില്‍ കണ്ണൂരില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.  വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച്  മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാം. അപേക്ഷിക്കാനുള്ള അവസാന തീയതി:  ഡിസംബര്‍ 10.  ഫോണ്‍, 8086987262, 0471-2308630.

date