Skip to main content

അങ്കണവാടിവര്‍ക്കര്‍/ഹെല്‍പ്പര്‍  നിയമനം

പറക്കോട് ശിശുവികസനപദ്ധതി ഓഫീസ്പരിധിയിലെ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ നിലവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അങ്കണവാടിവര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഏനാദിമംഗലംപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന അപേക്ഷഫോം സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 20 ന് വൈകുന്നേരം അഞ്ചു വരെ.
അപേക്ഷകര്‍ 01/01/2023 തീയതിയില്‍ 18-46 നും ഇടയില്‍ പ്രായമുള്ളവരും സേവനതല്‍പരതയും മറ്റുമതിയായ ശാരീരികശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അങ്കണവാടിവര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. അങ്കണവാടിഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എഴുതുവാനും,വായിക്കുവാനുംഅറിഞ്ഞിരിക്കുകയും എന്നാല്‍ എസ്.എസ്.എല്‍.സി പാസാകാത്തവരും ആയിരിക്കണം.  ഫോണ്‍ :04734-217010 .

date