Skip to main content

സംസ്ഥാനത്ത് നടപ്പിലാക്കിയത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ -  മന്ത്രി ജി ആർ അനിൽ

 

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളുമാണ് കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സർക്കാർ നടപ്പിലാക്കിയതെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കുറ്റ്യാടി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

നാടാ​ഗ്രഹിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായിട്ടുള്ള വികസന നയമാണ് സർക്കാർ സ്വീകരിച്ചത്.  മലയോര ഹെെവേ, തീരദേശ ഹെെവേ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ  നടപ്പിലാക്കി വരുന്നത്. സംസ്ഥാനത്ത് ദേശീയപാത വികസനം ദ്രുത​ഗതിയിൽ പുരോ​ഗമിക്കുകയാണ്. 2025 ഓടെ പ്രവൃത്തികൾ പൂർത്തീകരിക്കുന്ന തരത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 

പൊതുവിദ്യാലങ്ങളെല്ലാം മാറ്റത്തിന്റെ പാതയിലാണ്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയത്. വിദ്യാഭ്യാസത്തിന് പുറമേ പൊതുമരാമത്ത്, ആരോ​ഗ്യം തുടങ്ങിയ വിഭാ​ഗങ്ങളിലായി നിരവധിയായ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിരവധി റോഡുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

നവകരേള സദസ്സുമായി ബന്ധപ്പെട്ട് നിരവധിയായ കുപ്രചാരങ്ങൾ നടക്കുന്നുണ്ട്. ജനങ്ങൾ ഇതിൽ വഞ്ചിതരാവരുതെന്നും നവകേരള സദസിന്റെ വാസ്തവം   തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

date