Skip to main content

കുറ്റ്യാടി നിയോജക മണ്ഡലം നവകേരള സദസ്സിൽ സ്വീകരിച്ചത് 3963 നിവേദനങ്ങൾ

 

പൊതുജനങ്ങൾക്കായി കുറ്റ്യാടി നിയോജക മണ്ഡലം നവകേരള സദസ് വേദിക്കരികിൽ സജ്ജീകരിച്ച നിവേദന കൗണ്ടറുകളിൽ ലഭിച്ചത് 3963 നിവേദനങ്ങൾ. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലൊരുക്കിയ കൗണ്ടറുകളിൽ രാവിലെ പത്ത് മണിമുതലാണ് നിവേദനങ്ങൾ സ്വീകരിച്ച് തുടങ്ങിയത്. 

നിവേദനങ്ങൾ നൽകുന്നതിനായി വയോജനങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്ക്  പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ആകെ 20 കൗണ്ടറുകളാണ് വേദിക്ക് സമീപത്തായി ഒരുക്കിയത്.

date