Skip to main content

നവകേരള സദസ്സ്: മൊബൈൽ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു

 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി ബേപ്പൂർ മണ്ഡലത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിലെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം പി മോഹനനും രണ്ടാം സ്ഥാനം ഷിബിതയും കരസ്ഥമാക്കിയതായി മീഡിയ കമ്മിറ്റി ചെയർമാൻ അഭിധ്, കൺവീനർ ഗീതു എന്നിവർ അറിയിച്ചു. 

" ക്ലിക്ക് ബേപ്പൂർ " എന്ന പേരിൽ ബേപ്പൂരിന്റെ വികസന നേർക്കാഴ്ചകളായിരുന്നു ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രമേയം. ഒന്നാം സമ്മാനം 5001 രൂപയും രണ്ടാം സമ്മാനം 3001 രൂപയുമാണ്.

date